ഇത് രമ്യയുടെ ബ്ലോഗ് ടൈറ്റില്‍ ആണ്.. ഇന്നവള്‍ മണ്ണോട് ലയിച്ചു ചേരുകയാണ്.. ഇനി കവിതകള്‍ എഴുതാന്‍ രമ്യ ഇല്ല.. അവള് എന്റെ ആരായിരുന്നു എന്ന് ചോദിച്ചാല്‍ ആരുമല്ല.. ഇത് വരെ കണ്ടിട്ടില്ല.. പരസ്പരം സംസാരിച്ചിട്ടില്ല.. എഴുതിയ കവിതകളിലൂടെ മാത്രം അറിയുന്ന ഒരു സുഹൃത്ത്..
ഫോണ്‍ ചെയ്യാന്‍ തുടങ്ങുമ്പോഴെകും അവളുടെ മരണവാര്‍ത്ത ആണ് ഞാന്‍ അറിയുന്നെ.. ഒരു കുഞ്ഞു ശലഭാമായി അവള് പറന്നകന്നു കഴിഞ്ഞിരിക്കുന്നു.. കവിതകളിലൂടെ അവള് തീര്‍ത്ത വിസ്മയ ലോകം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു.. ഒരിക്കലും കേള്‍ക്കാന്‍ കഴിയാതെ പോയ ശബ്ദമായി.. കാണാന്‍ കഴിയാതെ പോയ പ്രിയ കൂട്ടുകാരി.. ഒരു കുഞ്ഞു ശലഭമായി പിറക്കട്ടെ നീ വീണ്ടും, വേദനകളിലാത്ത ഒരു ലോകത്ത്.. അത് വരെ നേരുന്നു നിനക്ക് ആത്മശാന്തി..!
ഉണരാത്ത നിദ്ര
"വരുമൊരിക്കല്
എന്റെ ആ നിദ്ര നിശബ്ധമായി.....
മനസും ആത്മാവും നിന്നെ ഏല്പിച്ചു,
വെറും ജഡമായി......,
ചുറ്റുമുള്ളതൊന്നും കാണാതെ, കേള്‍ക്കാതെ,
നശ്വരമം ബന്ധങളിലെ വേദന എന്നെറിയാതെ.....,
പ്രണയിക്കുവാന്‍ കാമിനിയില്ലെന്നു പരിഭവിക്കാതെ....,
പ്രതീക്ഷിക്കുവാന്‍ ഏതുമില്ലാതെ....,
പ്രകൃതിയുടെ ഞരക്കം പോലും തട്ടിയുണര്‍ത്താതെ.......
നീ ഒന്നു വേഗം വന്നുവെങ്കില്‍......!!! "
-രമ്യ ആന്റണി