Jun 12, 2010

ഭയം

ചുറ്റും എന്തൊക്കെയോ സംഭവിച്ചു കൊണ്ടിരിക്കുന്നു
പറയാന്‍ പാടില്ലാത്തത് പറഞ്ഞു പോവുന്നു..
കേള്‍ക്കാന്‍ പാടില്ലാത്തത് കേള്‍ക്കുന്നു..
ചിന്തിക്കാന്‍ പാടില്ലാത്തത് ചിന്തിക്കുന്നു..

ലക്ഷ്യത്തില്‍ എത്താന്‍ ഇനിയും 
ഒരുപാട് ദൂരം നടക്കേണ്ടിയിരിക്കുന്നു..
പകുതി വഴി എത്തുന്നതിനു മുന്‍പേ വഴി 
തെറ്റി പോവുമോ എന്ന ഭയം 
എന്നെ വല്ലാതെ പിടി കൂടിയിരിക്കുന്നു.