Dec 2, 2006

പിരിയാം

ഓര്‍മ്മയിലെ അവസാന
മഞ്ഞുകണം അലിയും മുന്‍പെ..
ഓര്‍മ്മയിലെ അവസാന
ചിത്രവര്‍ണ്ണം മായും മുന്‍പെ..
പിരിയാം..
നമുക്ക് പിരിയാം...
വീണ്ടും
കണ്ടുമുട്ടാതിരിക്കാനായി
നമുക്ക് പിരിയാം..

Oct 26, 2006


എന്റെ മനസ്സിനും കാഴ്ചയ്കുമപ്പുറം..
എന്റെ കണ്ണീര്‍കണങ്ങള്‍ ദൂരെദൂരേയ്ക്കു പോകട്ടെ...


അപ്പോള്‍..
എന്റെ പ്രിയപെട്ടവനറിയില്ലല്ലോ,
ഒരിക്കല്‍ ഞാന്‍ അവനു വേണ്ടി
കരഞ്ഞിരുന്നുവെന്നു...

Aug 26, 2006

എന്റെ ലോകം

ഇത് എന്റെ ലോകം..

ഇവിടെ എന്റെ സന്തോഷങ്ങളും സങ്കടങ്ങളും
സ്വപ്നങ്ങളും സ്വകര്യങ്ങളും മാത്രം!

Aug 2, 2006

ഹരിശ്രീ

ബ്ലോഗുകളുടെ ലോകത്ത്‌ എത്തിയിട്ട്‌ കുറെ നാളായെങ്കിലും മലയാളത്തില്‍ എഴുതുന്ന വിദ്യ അറിയില്ലായിരുന്നു.. ഓര്‍ക്കുട്ടിലെ ഒരു സുഹൃത്താണ്‌ വരമൊഴിയെ പറ്റി പറഞ്ഞു തന്നത്‌...

ദാ.. ഇതു ഒരു ആരംഭമാണ്‌..
ഇന്നു മുതല്‍ ഞാനും നിങ്ങളുടെ കൂടെ കൂടുകയാണ്‌...