Jul 23, 2010

പവിഴമുത്ത്‌

"അറിയാം അഗാധമാം ആഴി പോലെ
നിന്നെയെനിക്കേഴു ജന്മങ്ങളായി.."
 
നിനക്ക് എഴുതിയ എന്റെ ആദ്യ പ്രണയ കവിതയിലെ രണ്ടു വരികള്‍ ഇന്ന് ഞാന്‍ വീണ്ടും ഓര്‍ത്തു പോയി.. ഒരുപാട് നാളുകള്‍ക്കു ശേഷമാണ് ഞാനിന്നു കടല്‍ കാണുന്നത്.. 



ഈ കടലാണ് നമ്മളെ ഇന്ന് വേര്‍ത്തിരിക്കുന്നത്.. ഒരിക്കലും അടുക്കാന്‍ പറ്റാത്ത വിധം നമ്മള്‍ അകന്നിരിക്കുന്നു.. എന്നെ ഞാനായി നിലനിര്‍ത്തുന്നതും നിന്നെ നീയായി വേര്‍തിരിക്കുനതും, നമ്മള്‍ക്കിടയിലെ ഈ അകലം തന്നെ ആയിരിക്കും..  

ഈ കടല്‍പാലത്തിന്റെ അറ്റത്ത്‌ നിന്ന് വീണു, എന്നിലെ പാപങ്ങള്‍ കഴുകി, കടലിന്റെ അടിത്തട്ടിലെ പായല്‍ കിടക്കയില്‍ എനിക്ക് ഉറങ്ങണം.. അങ്ങനെ കാലങ്ങള്‍ കഴിഞ്ഞു, എന്റെ ശരീരം അഴുകി കഴിയുമ്പോള്‍, നിനക്കായി കാത്തു വെച്ച.. നീ സ്വീകരിക്കാതെ പോയ എന്റെ പ്രണയം ഒരു പവിഴമുത്തായി മാറിയിട്ടുണ്ടാകും..

*മേല്‍ പറഞ്ഞ വരികള്‍ ഒരു സുഹൃത്തിന്റെ കവിതയില്‍ നിന്നും അടിച്ചു മാറ്റിയതാണ്.. :D

1 comment:

ഉപാസന || Upasana said...

എന്താ ചിന്ത!!
:-)