Jul 11, 2010

മറക്കാനാവാത്ത സോമാലിയന്‍ രാത്രി

ഇവിടെ വന്നതിനു ശേഷം ഒരുപാട് സംസ്കാരങ്ങളെ കുറിച്ച് ഞാന്‍ മനസിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒന്നാമത്തെ കാരണം പല രാജ്യങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കള്‍. രണ്ടാമത് മെല്‍ബണ്‍  നഗരം. ഇവിടെ എല്ലാതരം ആളുകളും ഉണ്ട്.. ഇന്ത്യക്കാരനും, ഗ്രീക്കുകാരനും, യൂറോപ്യനും, ആഫ്രിക്കക്കാരനും.. അങ്ങനെ ഈ ലോകത്തിലെ എല്ലാ ജനവിഭാഗവും ഇവിടെ ഉണ്ട്..

ഇന്നലെ രാത്രി മെല്‍ബണിലെ സോമാലിയന്‍ സമൂഹത്തിന്റെ ഒരു ആഘോഷത്തില്‍ പങ്കെടുക്കാനിടയായി.. അഞ്ഞൂറോളം വരുന്ന സോമാലിയന്‍ ആളുകള്‍.. അതിന്റെ ഇടയില്‍ ഭാഷ അറിയാത്ത ഞങ്ങള്‍ 3 മലയാളികളും പിന്നെ ഒരു സായിപ്പ് ഫോട്ടോഗ്രാഫറും.. ചിലര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയും.. ബാക്കി പലവരും അവരുടെതായ ഭാഷയില്‍ സ്നേഹം പങ്കു വെച്ചു.. തലയാട്ടി ചിരിച്ചു കൊണ്ട് എല്ലാം മനസിലാവുണ്ടെന്നു ഞങ്ങള്‍ 3 പേരും.. :)

സോമാലിയന്‍ ജനത സുന്നി മുസ്ലിംസ് ആന്നെന്നു എനിക്ക് പുതിയ അറിയാവായിരുന്നു.. സ്ത്രീകളും പുരുഷന്മാരും ഹാളിന്റെ രണ്ടു വശങ്ങളിലായി ഇരിക്കണം.. സ്ത്രീക്കള്‍ ശരീര ഭാഗങ്ങള്‍ മുഴുവന്‍ മൂടുന്ന രീതിയില്‍ ഉള്ള ഒരു വേഷം.. 
പുരുഷന്മാരുടെ വസ്ത്രങ്ങള്‍ 80കളിലെ നായകന്മാരെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇവരുടെ അഭിവാദന രീതി എനിക്കിഷ്ടമായി.. പുരുഷന്മാര്‍ പരസപരം ഹസ്തദാനം നല്‍കിയും സ്ത്രീകള്‍ പരസ്പരം ഇരു കവിളിലുകളിലും 3 ചുംബനങ്ങള്‍ നല്കിയുമാണ് സ്വീകരിക്കാറ്.. സാധാരണ ആസ്ത്രേലിയക്കാര്‍ പരസ്പരം 1 ചുംബനം ആണ് നല്‍കാറ്.. ചുംബനം എന്ന വാക്ക് കൊണ്ട് ഞാന്‍ ഉദേശിച്ചത്‌  ഇത്ര മാത്രം.. :)

 സോമാലിയന്‍ ഭാഷയില്‍ ആട്ടവും പാട്ടും കൊണ്ടവര്‍ അരങ്ങു തകര്‍ത്തു.. ഒന്നും മനസിലാവാതെ വായും പൊളിച്ചു ഞങ്ങളുമിരുന്നു.. അടുത്ത മുഖ്യ പരിപാടി ഭക്ഷണം ആയിരുന്നു.. നാവിനു ഇത് വരെ പരിചയമിലാത്ത ഒരുപാട് രുചി കൂട്ടുക്കള്‍..ചിലതിനു എരിവും പുളിയും ഒന്നുമില്ല.. എന്നാലും കഴിക്കുന്നതിനു ഞാന്‍ യാതൊരു മുടക്കവും വരുത്തിയില്ല..

അടുത്ത മുഖ്യാകര്‍ഷണം "ധാന്റൂ" എന്നാ നൃത്തം ആയിരുന്നു.. പുരുഷന്മാരും സ്ത്രീകളും പരസ്പരം കൈ കൊട്ടി സോമാലിയന്‍ പാട്ടുകളും പാടി ഒരു മണിക്കൂര്‍ കാണികളെ രസിപ്പിച്ചു.. ഇടയ്ക്കു പുരുഷന്മാര്‍ പറന്നൊക്കെ നൃത്തം ചെയ്യുന്നത് കണ്ടു.. 

 തുടക്കത്തില്‍ താളം പിഴച്ചെങ്കിലും, പിന്നീട് താളവും മേളവും മുറുകി.. 

ഇത്രയും നാള്‍ കിണറ്റിലെ തവളയെ പോലെ കഴിഞ്ഞ എനിക്ക് ലോകം എന്താണെന്ന് അറിയാനുള്ള ഒരുപാട് അവസരങ്ങള്‍, മെല്‍ബണ്‍  നഗരം സമ്മാനിക്കുന്നുണ്ട്.. പുതിയ കാഴ്ചകള്‍ കാണുവാനും, വിവരങ്ങള്‍ അറിയുവാനുമുള്ള എന്റെ കൗതുകവും എന്റൊപ്പം വളര്‍ന്നു കൊണ്ടിരിക്കുന്നു.. നിങ്ങള്‍ക്കും പ്രതീക്ഷിക്കാം ഇത് പോലെ ഉള്ള ബ്ലോഗ്‌ പോസ്റ്റുകള്‍.. :)

3 comments:

Agnork said...

kooduthal melbon visheshangalkkayi kaathirikkunnu....

Sidhun MK said...

like it :)

ഉപാസന || Upasana said...

നല്ല പടങ്ങള്‍, വിവരണങ്ങള്‍ മാഢം. ഡാന്‍സിന്റെ വീഡിയോ ഉണ്ടായിരുന്നെങ്കില്‍ വളരെ കൊള്ളാമായിരുന്നു.
:-)
Upasana